Friday 6 March, 2009

മെഴുകുതീവണ്ടി





വിവാദങ്ങള്‍ക്കും വികാരങ്ങള്‍ക്കുമപ്പുറം അവരുടെ വാക്കുകള്‍ തന്നെയാണ് അവരുടെ ജീവിതവും. പത്തു മാസങ്ങള്‍ക്ക് മുന്‍പുള്ള ഒരു രാത്രിയില്‍ ലോകം ഉറങ്ങിക്കിടക്കുമ്പോള്‍ ഒരു ജ്വാലയായി ഉണര്‍ന്നണഞ്ഞുപോയ ഷൈനയെന്ന ആ പെണ്‍കുട്ടിയുടെ രചനകളിലേക്കുള്ള ഒരു എത്തിനോട്ടമാണ് ഈ ബ്ലോഗ്. ജീവിച്ചിരിക്കുമ്പോള്‍ ശ്രദ്ധ നേടാനാവാതെ പോയ അവരുടെ രചനകളിലേക്കുള്ള ഈ ജാലകവാതില്‍ ഞങ്ങള്‍ തുറന്നു തരുന്നു. കാത്തിരിക്കുക. ഇനിയും വായിച്ചു തീരാത്ത കവിതകളും കുറിപ്പുകളുമെല്ലാം വഴിയെ വെളിച്ചം കാണുമെന്ന് പ്രതീക്ഷിക്കുക. നന്ദി... വീണ്ടും സന്ദര്‍ശിക്കുക... അഭിപ്രായങ്ങള്‍ അറിയിക്കുക....
mezhukutheevandi@gmail.com

109 comments:

  1. i've read the mathrubhoomi weekly..happy to know someone was there before me thinking the same..but sad to know the list never ends....
    gadha madhav

    ReplyDelete
  2. ആഴ്ചപതിപ്പ് വായിച്ചില്ല. റെയില്‍വേസ്റ്റേഷന്‍ ബുക്ക് സ്റ്റാളില്‍ ഇന്ന് രാവിലെ ഈ മുഖചിത്രം കണ്ടു. മനുഷ്യ മനസിന്റെ ആഴങ്ങള്‍ കാണാന്‍ ഇന്നും നമുക്കാര്‍ക്കും കഴിയുന്നില്ലല്ലോ?

    "ഭോഗങ്ങളെല്ലാം ക്ഷണപ്രഭാ ചഞ്ചലം
    വേഗേന നഷ്ടമാമായുസ്സുമോര്‍ക്ക നീ
    വഹ്നിസന്തപ്തലോഹസ്ഥാംബുബിന്ദുനാ
    സന്നിഭം മര്‍ത്ത്യജന്മം ക്ഷണഭംഗുരം"

    ജീവിതം ജീവിച്ചു കൊതിതീരാത്ത ഒത്തിരി പേരെ ഞാന്‍ RCC കാന്‍സര്‍ സെന്റര്‍-ഇല്‍ കണ്ടു. ജീവന്‍ ഒരു നിമിഷം കൂടി നീട്ടികിട്ടാന്‍ പ്രാര്‍ത്ഥിക്കുന്നവര്‍!! എന്തൊരു വൈരുദ്ധ്യാത്മകത?

    ReplyDelete
  3. മാതൃഭൂമി അടുത്ത ആഴ്ചയെ ഇവിടെയെത്തൂ,കവിതകള്‍ക്കായി കാത്തിരിക്കുന്നു.

    ReplyDelete
  4. baaki vakkam..kankonil ithiri kannuneer,
    kozhinju poya ee suhruthinu veendi..

    ReplyDelete
  5. ee aazhchayile mathrubhumi weeklyiyil ninnaanu njaan Shynaye kurichu ariyunnathu..
    njaan enthu parayaan Shynaa..
    Ente priya sodari...

    ReplyDelete
  6. pokunnavarkke ariyandallo avaseshikkunnavarude vevukal...
    shyna thirichu chinthichittundavam...
    ninte vashya manoharangalaya vaakkukale njan pranayichu thudangiyirikkunnu...
    orikkalum nee poya vazhiye pokillenkilum ninnodenikke sneham thonnunnu...
    tharam oru thulli kannuneer...

    ReplyDelete
  7. shyna pranayichirunnathu maranathe aayirunnu ; jeevithathe alla

    ReplyDelete
  8. For most of history Anonymous was a woman.

    ReplyDelete
  9. vishamam adilere sangadavum
    kodente manassuneerunnu,
    shyna ninne kuricharinjappol..
    manoharamaya ninte hridayathile vakkugal enne ariyade sparsichu..
    theera nashtamayi ne endinu njangalil ninnu vittakannu...
    iam waiting for next edition of m'weekly.

    ReplyDelete
  10. മാതൃഭൂമിയില്‍ വായിച്ചു.അറിഞ്ഞു.കവിതകള്‍ ഇവിടെ സമാഹരിക്കും എന്നതില്‍ സന്തോഷം . കാത്തിരിക്കുന്നു...

    ReplyDelete
  11. നിശബ്ദമായൊരു പ്രതിഷേധവുമായി മരണത്തിലേക്ക് നടന്നുകയറിപ്പോയൊരു പെണ്‍കുട്ടി...!!
    .. മരണത്തിന്റെ തണുപ്പിലൂടെ തനിയെ യാത്രപോയപ്പോഴെങ്കിലും...ഉള്ളിലെരിഞ്ഞ ആ അഗ്നികെട്ടുകാണുമോ !!!
    ദീപുവിനോടാണ്..-ഒറ്റപ്പെട്ടൊരു തുരുത്തിലിരുന്ന് ഷൈന നിലവിളിച്ചതും.. കലഹിച്ചതും.. പ്രണയിച്ചതും..അറിയണമെന്നുണ്ട്.
    വളരെ നന്നായിരിക്കുന്നു സഹോദരാ ഈയൊരു ശ്രമം
    ഇനിയും കുറിപ്പുകള്‍ പ്രതീക്ഷിക്കുന്നു...
    നന്മകളുണ്ടാകട്ടെ..
    ഇഷ്ടങ്ങളോടെ...
    ലിനി

    ReplyDelete
  12. ബാംഗ്ലുരില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ് ഇന്നാണ് തപാലില്‍ കിട്ടിയത്. ഷൈന സക്കീറിനെ കുറിച്ചുള്ള ലേഖനമാണ് ആദ്യമായി വായിച്ചത്. മറ്റ് കവിതകള്‍ക്കായി കാത്തിരിക്കുന്നു.

    ReplyDelete
  13. പ്രിയപ്പെട്ട ഷൈന, നീ ഒരിക്കലും ഇഷ്ടപ്പെട്ടിട്ടില്ലാത്ത ഈ ഭൂമിയിലെ ജന്മം ഉപേക്ഷിച്ചു ദൈവത്തിന്റെ ലോകത്തെ മാലാഖയായി എല്ലാം കാണുന്നു എന്ന് വിശ്വസിക്കട്ടെ.എങ്കിലും സുഹൃത്തേ , നിന്റെ കുഞ്ഞിന്റെ അമ്മയാവാന്‍ നിനക്കല്ലാതെ ആര്‍ക്കു സാധിക്കും? വര്‍ഷങ്ങളായി നീ മനസ്സില്‍ കൊണ്ട് നടന്ന മോഹമയിരുന്ന്നല്ലോ അല്ലെ?നിന്റെ മനസ്സിനെ മാറ്റിയെടുക്കാന്‍ നിന്റെ കുഞ്ഞൂസിനും കഴിഞ്ഞില്ലെന്നോ?

    ReplyDelete
  14. ഡിപ്രഷന്‍ രോഗമാണെന്നു മനസ്സിലാക്കാന്‍ വൈകരുത്, എത്ര പ്രതിഭയുണ്ടെങ്കിലും ഇല്ലെങ്കിലും. കുറച്ചു നാളത്തെ ചികിത്സ കൊണ്ടു തന്നെ രോഗാവസ്ഥയില്‍ നല്ല മാറ്റം കാണുമ്പോള്‍ , അസുഖം മാറി, ഇനി മരുന്നു കഴിക്കേണ്ട ആവശ്യമില്ല എന്നു കരുതുന്നതു പമ്പര വിഡ്ഡിത്തമാണ്. മിക്ക ബുദ്ധിജീവികളും വിചാരിക്കുന്നത് മരുന്നുകളുടെ പാര്‍ശ്വഫലം കൊണ്ടാണു അസുഖങ്ങളെന്നാണ്, മരുന്നുകള്‍ അനാവശ്യമാണെന്നാണ്. ഒടുക്കം ചത്തുകഴിയുമ്പോള്‍ ഉദാത്തവല്‍ക്കരിക്കലും ഇതുപോലുള്ള കൊണ്ടാടലുകളും! അദ്ഭുതപ്പെടുത്തുന്നത്, പൊട്ടനായ സക്കീറോ, കൂട്ടുകാരോ മരണക്കുറിപ്പുകള്‍ കവിതകള്‍ എന്നിവയെപ്പറ്റി അജ്ഞരായിരുന്നു, മരണാനന്തരമാണ് കവിതകള്‍ കണ്ടെടുക്കപ്പെട്ടത് എന്നൊക്കെ അറിയുന്നതാണ്!

    ReplyDelete
  15. മാതൃഭൂമി ആഴ്ചപതിപ്പില്‍ ഷൈനയെക്കുറിച്ച് വായിച്ചത് ഏകദേശം ഒരാഴ്ച മുന്‍പാണ്. ഇപ്പോഴും ആശ്ചര്യവും അതിലുപരി നടുക്കവും മാറിയിട്ടില്ല.
    മനില.സി.മേനോന്റെ ആ ലേഖനം നാമൊക്കെ തിരിച്ചറിയാതെ പോയ ആ വലിയൊരു ( എന്നാല്‍ സ്വയം ചെറിയൊരു ജീവിതത്തില്‍ അവസാനിച്ചുപോയ) കവയിത്രിയുടെ ജീവചരിത്രാഖ്യാനം തന്നെയാണ്.
    ലേഖനം അവസാനിക്കുന്നത് ഇങ്ങനെയാണ്:

    " എഴുതാതിരിക്കാനാവാത്തതായിരുന്നു ഷൈനയ്ക്ക് കവിത. മരിക്കാതിരിക്കാന്‍ ആവാത്തതായിരുന്നു അവള്‍ക്ക് ജീവിതവും."

    ഇത് സത്യമാണെന്നതിന് അവര്‍ ഈ ഭൂമിയില്‍ ബാക്കി വച്ചുപോയ മഹാ കവിതകള്‍ തന്നെ സാക്ഷ്യം.

    ReplyDelete
  16. കഥാവശേഷാ,
    താങ്കളുടെ സിന്‍സിയറിറ്റിയെ ഞാന്‍ ശ്ലാഘിക്കുന്നു. പക്ഷേ, ഒരോരോ കാര്യങ്ങളെ പെര്‍‌സെപ്ഷന്‍ അനുസരിച്ചാണ് വ്യക്തികള്‍ വിലയിരുത്തുക. വൈകാരികമായി പ്രശ്നങ്ങളെ സമീപിക്കുന്ന അല്പപ്രാണികളാണ് ഇവിടെ കമന്റെഴുതിയവരില്‍ മിക്കവരും, അതു കൊണ്ടാണ് ഷൈന മാലാഖയാവുന്നതും ഇപ്പറഞ്ഞ കവിതകള്‍ മഴനൂലുകളാവുന്നതും. ഇതാണ് കൊണ്ടാടലുകളുടെ പ്രശ്നം. സ്വകാര്യജീവിതങ്ങളിലേക്കുള്ള ഒളിഞ്ഞു നോട്ടങ്ങള്‍ തന്നെയാണ് മലയാളത്തിലെ നിരൂപണങ്ങളുടെയും ഉദാത്തവല്‍ക്കരണങ്ങളുടെയും പോരായ്മ.

    ReplyDelete
  17. മരണത്തെ മഹത്വവല്‍കരിക്കുന്ന,മരണം എഴുത്തിലും ജീവിതത്തിലും പ്രമേയമായിവരുന്നത് ആദ്യമായല്ല.കവിതയേയും ജീവിതത്തേയും ഒരുപോലെ പ്രണയിച്ച് മരണത്തിലേക്ക് നടന്നുകയറിയവര്‍ നിരവധിയാണ്.ഇവിടെ ഷൈനയും ആധുനീകതയുടെ ഈ പ്രേതാവേശത്തില്‍നിന്നും മുക്തയായിരുനില്ല.കവിതയില്‍ ജീവിതവും ജീവിതത്തില്‍ കവിതയും ഉണ്ടായിരിക്കണമെന്നത് കാല്പനീക വ്യാമോഹമാണ്.ജീവിതം കവിതപോലെ സുന്ദരമായിരിക്കണമെന്ന പ്രയോഗം ജീവിത യതാര്‍ത്യങ്ങളെ നിഷേധിക്കലണ്...എന്തായാലും ഷൈനയെ ജീവിതത്തിലേക്ക് തിരിച്ച്കൊണ്ടൂവരാനുള്ള ഈ ശ്രമം അഭിനന്ദനാര്‍ഹമാണ്....ഷൈന നമുക്കിടയില്‍ ജീവിക്കാന്‍ തുടങ്ങൂകയാണ്................asad.mathilakam@gmail.com(puthuveekshanam)

    ReplyDelete
  18. വായിക്കാന്‍ കാത്തിരിക്കുന്നു...
    ഈ ഒരു പോസ്റ്റ് സത്യത്തില്‍ ഒരു നടുക്കം ഉളവാക്കിയെന്നു പറയാതിരിക്കാനാവില്ല.

    ReplyDelete
  19. ആള്‍ക്കൂട്ടത്തില്‍ ഒറ്റപ്പെട്ട് പോകുന്നവര്‍....അവര്‍ ചിലപ്പോള്‍ ഇങ്ങനെയൊക്കെ ചെയ്തുപോകും...
    പ്രതീക്ഷകളുടെ ഓരോനാമ്പുകളും കീടമരിക്കുമ്പോള്‍ പുതിയൊരെത്തുണ്ടാവാത്ത വിധം മുരടിച്ച് പോകും....
    ഇതുപോലൊരു കമ്മ്യൂണിറ്റിയും കൂട്ട്കാരും ഉണ്ടായിരുന്നെങ്കില്‍ ചിലപ്പോള്‍ അവളിന്നും ഇവിടെ കണ്ടേനേം...
    നന്ദിതപോലെ മനസ്സിന്റെ മറ്റൊരു വിങ്ങലാവുന്നു ഷൈനയും....
    കവിതകള്‍ക്കായി കാത്തിരിക്കുന്നു.....
    അസ്പര്‍ശമായിപ്പോയ ശോകമലരുകള്‍ നീറുന്ന ഓര്‍മ്മയാവുന്നു....

    ReplyDelete
  20. This comment has been removed by the author.

    ReplyDelete
  21. "ചെയ്ത ഫോണ്‍കാളുകള്‍ക്കും ചെയ്യാമെന്നു വാക്കു കൊടുത്ത ഫോണ്‍കാളുകള്‍ക്കുമിടെ ഭൂതകാലത്തേക്ക് കരിഞ്ഞമര്‍ന്നവള്‍."

    ആഴ്ചപ്പതിപ്പ് കണ്ടപ്പോള്‍ ഒരു ഷോക്ക് ആണ് ആദ്യം ഉണ്ടായത്. പിന്നീട് വായിച്ചു.

    അമ്മയെ കൊതിച്ച കുട്ടി സ്വന്തം കുട്ടിക്കും അതേ വിധി സമ്മാനിച്ചതെന്തിനെന്ന് തോന്നിപ്പോയി. സ്നേഹിച്ചവരെ വേദനിപ്പിക്കുകയല്ലാതെ എന്താണ് ഷൈന ചെയ്തിരിക്കുന്നത്.

    ശരിക്കും ഷൈന ഒരു സ്വാര്‍ത്ഥയായിരുന്നില്ലേ? ഇനിയിപ്പോള്‍ സ്നേഹിച്ചവര്‍ക്ക് വിധിയെ പഴിക്കാം.

    ഇടപ്പള്ളിക്കും, രാജലക്ഷ്മിക്കും, നന്ദിതയ്ക്കും ഒരു പിന്‍ഗാമികൂടി.

    കവിതകള്‍ ഇവിടെ മാത്രം ഒതുങ്ങേണ്ടതല്ല. അതു ഭാഷയ്ക്ക് ഒരു മുതല്‍ക്കൂട്ടുതന്നെ. പുസ്തകമായി പ്രസിദ്ധീകരിയ്ക്കുകകൂടി ചെയ്താല്‍ നന്നായിരിക്കും.

    എന്നാലും നീ എന്തിനിത്ര സ്വാര്‍ത്ഥയായി... :(

    ReplyDelete
  22. Kavithaye Ithratholam snehicha ende aniyathikutty, oruvella veruthe chindichupokunnu Innum undaayirunnengilennu...
    Ende ella veruthukaleyum pole veruthe..........

    ReplyDelete
  23. Orupaadu novukal baakiyaakiyittu poyi alle,Inniyoru janmamundengil nallathuvaruthanayi prarthikkam........

    ReplyDelete
  24. കവിത എത്ര മനോഹരമായിരുന്നാലും ചെയ്ത ആ ബുദ്ധിമോശം കവിതയെ, കവയത്രിയെ മഹത്തരമാക്കുമൊ? അമ്മയെ മോഹിച്ചിരുന്ന അവര്‍ തന്നെ വേറൊരു കുഞ്ഞിനെ അതു പൊലൊരവസ്തയിലെക്കെറിഞ്ഞു കടന്നു പോയ്.കൊള്ളാം.

    ReplyDelete
  25. terrific and painful

    ReplyDelete
  26. Read the article about her...its so heart touching...waiting foe her articles...
    why did u do this?

    ReplyDelete
  27. http://www.youtube.com/watch?v=Om8rbBO5SvM

    watch this....reciting by shyna..

    ReplyDelete
  28. ആത്മഹത്യ ചെയ്ത പെൺകുട്ടിയോടെനിയ്ക്ക് സഹതാപമോ ഈർഷ്യയോ ഇല്ല. എന്തിനിത് എന്നൊരു സംശയവും തോന്നുന്നില്ല. ഉള്ളത്, അനിതര സാധാരാണമായ സമന ഹ്രിദയത്വം മാത്രം! പിന്നെ,വാക്കുകളിൽ ജ്വലനം സൂക്ഷിക്കാൻ കഴിഞ്ഞവളോട് എന്നും ദൈന്യത മാത്രം കൈമുതാലുള്ളവൾക്ക് തോന്നുന്ന തികച്ചും സാധാരണമായ അസൂയ! പരീക്ഷയിൽ തോറ്റ കുട്ടിയ്ക്ക് ഒന്നാം റാങ്കു കാരിയോടുള്ള ആദരവ്!

    ReplyDelete
  29. Hi,
    Read the article. Hadn't heard about her before. smart poet. Like the "Dicaprio...Kaamuki. I can relate to the sensibility. I was in college during early 90's. Having grown out of the idealism and romanticism phase in my life I sorta' agree with "വൈകാരികമായി പ്രശ്നങ്ങളെ സമീപിക്കുന്ന അല്പപ്രാണികളാണ് ഇവിടെ കമന്റെഴുതിയവരില്‍ മിക്കവരും, അതു കൊണ്ടാണ് ഷൈന മാലാഖയാവുന്നതും ഇപ്പറഞ്ഞ കവിതകള്‍ മഴനൂലുകളാവുന്നതും...."

    RIP Shyna!

    ReplyDelete
  30. വായിച്ചതിന്റെ ഞെട്ടല്‍ ഇതുവരെ മാറിയിട്ടില്ല ,
    അതിന്റെ വിങ്ങല്‍ ഇപ്പോഴും വേട്ടയാടുന്നു ...
    ദയവു ചെയ്തു ആ വീഡിയോ ക്ലിപ്പിങ്ങ്സ് remocve ചെയ്യൂ.
    തീര്‍ച്ചയായും അത് ആ കുട്ടിയോട് ചെയ്യുന്ന ഏറ്റവും നല്ല കാര്യമാവും.

    ReplyDelete
  31. കാത്തിരിക്കുന്നു ശ്യ്നയുടെ രചനകല്‍ക്കായി ..
    മരണത്തെ ഒരു വികാരമയി കണ്ട ..
    മരണമനെ യാത്യര്‍ത്ത സത്യം എന്നെ തിരിച്ചരിന്ച ..
    ശ്യ്നയുടെ രചനകള്‍ക്കായി...

    ReplyDelete
  32. മാതൃഭൂമി ആഴ്ച പതിപ്പ് വായിച്ചു ......

    കവിതകള്‍ക്കായി കാത്തിരിക്കുന്നു .......

    എങ്കിലും ആ ദുഖപുത്രി മാഗസിന്‍ എഡിറ്റര്‍ വരെ ആയതല്ലേ

    അങ്ങിനെയുള്ള ഒരാള്‍ക്ക് ആ നിമിഷത്തെ തരണം ചെയ്യാന്‍ കഴിയില്ലേ

    ReplyDelete
  33. kavithakal nannayitundu pakshe kathayum kavithayum pole allallo jeevitham athentha aa kutti orkathe poye ariyila sakeerinum monum nallath veratte yenna prarthanayode

    ReplyDelete
  34. മറ്റൊരു നന്ദിത............

    ReplyDelete
  35. marichappozhanu ariyunnath inganeyoru kavayithri ivideyundayirunnu ennu. vishadarogam enna manasikrogathinatimappettavlayirunnu shyna. ee rogamillyurunnenkil aval kavitha rachikkumayirunno ennu samsayamanu. saisavathile ottappetal aanu athinu karanam. kavithyano jeevithamano valuthu enna chodyam prsakthamanu.

    ReplyDelete
  36. ഒരു ഹൃദയമെരിയുമ്പോള്‍ അത് മറ്റൊരു ഹൃദയം aavukayaanu
    പിന്നീട് അവ bhoomiyilekku peythirangunnu ..
    ചുറ്റും novunna അആത്മാക്കള്‍ പെയ്തിറങ്ങി എന്നെ ഭയപെടുതുന്നു
    ഞാനറിയുന്നു....

    ഇരിട്ടിലേക്ക് നോക്കുന്ന
    എന്‍ടെ മിഴിയിനകള്‍ക്കും
    ee ജനലഴികള്‍ക്കും
    ഇരിട്ടിന്‍ടെ സനിഗ്ദാതയ്ക്കും
    മഴയുടെ നനുനനപ്പിനും
    വീശിയടിക്കുന്ന ഈ ഈറന്‍ കാറ്റിനും ഇടയ്ക്ക്
    ഇപ്പോള്‍ നീയും ഉണ്ട്.

    ReplyDelete
  37. നീ പറന്നു പോയിരിക്കുന്നു..
    ചിറകടിയൊച്ചയില്ലാതെ..
    പറന്നകന്ന വഴിയിതിലോ
    തൂവി, നീ നിന്‍ സ്നിഗ്ദ്മാം
    തൂവലിനിളമിതളുകള്‍.
    വഴിയാത്രക്കാരിലാരറിയുന്നു,
    നീ നെഞ്ചിലടക്കിയ വേദന?
    ഓരോ തൂവല്‍ പൊഴിഞ്ഞിളകുംബോഴും
    ജീവനാണടര്‍ന്നടിഞ്ഞതെന്നറിഞ്ഞതു
    നീ മാത്രം,നീ മാത്രം.
    ഇനിയിഴപിരിക്കാം,
    നിറചാര്‍ത്തലിഞ്ഞ പീലിതന്‍
    നീളമളക്കാം,നിവ്രുത്തിപോല്‍
    നിരത്തിവെക്കാ-മപ്പൊഴും,
    കൊത്തിവലിക്കാനെത്തും
    ചിലരിതുവഴി.
    പറന്നൊഴിഞ്ഞകന്നിട്ടും
    പിരിയാതിരിക്കുന്നല്ലൊ
    നിന്നെ കൊത്തിവലിക്കാനെത്തും
    കഴുകകൊക്കുകള്‍.
    കൊത്തി ചികഞ്ഞും
    കുശുംബിച്ചും കലപിലകൂട്ടി
    മദിക്കുമിനിയിവര്‍ നിന്‍
    മിനുപ്പാര്‍ന്ന പീലിക്കുമേല്‍.
    എന്താകിലെന്തു??
    നീയുമിന്നെങ്ങോ...
    ഒരു നുണ പോലെ,
    കണ്ടടര്‍ന്ന കിനാവിനോ-
    ര്‍മ്മപോല്‍
    മാഞ്ഞകന്നു പോയി.

    ReplyDelete
  38. എന്തു മ്‌ളേച്ഛമായ ജെനറലൈസേഷനാണ് രവി നടത്തിയിരിക്കുന്നത്. എഴുതുന്നവര്‍ക്കെല്ലാം മാനസിക രോഗമാണോ പ്രചോദനം?

    ഒരു മീഡിയോക്കര്‍ എഴുത്തുകാരിയെ സെന്‍സേഷണലിസത്തിനു വേണ്ടി ഒരു വാരിക അവരുടെ മരണവുമായി ബന്ധപ്പെടുത്തി നിഷ്ഠൂരമായി ഉപയോഗിക്കുമ്പോള്‍ വോയറിസത്തിനപ്പുറത്തേക്ക് ഒന്നും തന്നെയല്ല അതെന്നു തിരിച്ചറിയാന്‍ മാത്രം ബുദ്ധിയില്ലാത്തവരോട് കുശുമ്പിനെക്കുറിച്ചെന്തു പറയാന്‍ ?

    കവിതയെന്നത് മഴ, മരണം, ആര്‍ദ്രത എന്നതൊക്കെയാണെന്നു കരുതുന്ന കൂശ്‌മാണ്ഡങ്ങള്‍ എന്നു കിണറിനു വെളിയില്‍ വരുമാവോ?

    ReplyDelete
  39. മാതൃഭൂമി ആഴ്ടപ്പതിപ്പില്‍ വായിച്ചിരുന്നു. അപ്പോഴെല്ലാം മനസില്‍ വല്ലാതെ വിങ്ങിയത് എന്തുകൊണ്ട് ഈ കുട്ടിയ്ക്കങ്ങനെ തോന്നി എന്നായിരുന്നു. ഷൈന ആത്മഹത്യചെയ്തത് വലിയ നഷ്ടമായി എന്ന് കവിതകളുടെ ഒറ്റ വായനയില്‍ത്തന്നെ വ്യക്തമാണ്.


    അടുത്ത പോസ്റ്റുകള്‍ക്കുവേണ്ടി കാത്തിരിക്കുന്നു.

    ReplyDelete
  40. ella commentukalum vaayichu chilathokke valare cheep aayippoyi ennu thonni. kurachu maanyamaaya vilayiruthalaakam ivide, enthinum ethinum eee reethiyil vimarsikkunna swabhaavam aarkkum nallathu varuthilla

    ReplyDelete
  41. ഷൈനയുടെ കവിതകളീലെ പ്രതിഭ മറ്റുള്ളവർക്ക് പകരാൻ വേന്ടിയാനെങ്കിൽ ഇങ്ങനെ ഒരു സംരംഭം കൊള്ളാം. പക്ഷെ അത് ആത്മഹത്യ ചെയ്തതിന്റെ പേരിൽ ആ കുട്ടിയെ അമാനുഷികയാക്കാൻ വേന്ടി ആയാൽ നാളെ മറ്റു പലരും ഈ വഴി പിന്തുടർന്നെന്നു വരാം.

    ReplyDelete
  42. മാതൃഭൂമി ഇന്നാണ് കണ്ടത്.കവിതകളുടെ ഒപ്പം തികച്ചും സ്വകാര്യമായ ഡയറിക്കുറിപ്പുകളും ഫോട്ടോകളും പ്രസിദ്ധീകരിച്ചത് ശരിയായില്ലെന്നാണെന്റെ അഭിപ്രായം.

    ReplyDelete
  43. ഇതുവഴി കടന്നുപോയവരൊക്കെ, ഈ പോസ്‌റ്റിന്‍രെ ആദ്യത്തെ കമന്റിട്ട അപരിചിതയുടെ ബ്‌ളോഗിലൂടെ ഒന്നു പോകുന്നതു നന്നായിരിക്കും.... മറ്റൊരു കവയിത്രിയെ മരണശേഷം കണ്ടെത്താന്‍ നമുക്കിടവരരുത്‌.....

    ReplyDelete
  44. aazhchapathippu vaayichu.maranathe itrayadhikam pranayikkan,maranam itrayadhikam sundaramaano?

    ReplyDelete
  45. ..................................................................................................................................................................................................................................................................................................................................

    ReplyDelete
  46. ഒരു നന്ദിതയുടെ വഴിയെ ഇപ്പോള്‍ ഒരു ഷൈന.. എന്ത് ചെയ്യാം ജീവിതത്തില്‍ നിന്ന ഒരു ഒളിച്ചോട്ടം.. കവിതകള്‍ക്കായി കാത്തിരിക്കുന്നു..

    ReplyDelete
    Replies
    1. ori kkal njanum olichodam ithupole ennennekkumayi

      oru kavaiyathri

      Delete
    2. orikkal njanu olichodam thu pole e lokathninnum


      oru kaviyathri

      Delete
  47. ivide athmahatyayano prasnam...?kaviyano kavithayano prasnam
    oru varsham noorukanakkinu karshakar athmahatya cheyyunna ee keralathil oru kaviyude athmahatya valiya sambavamakkenda karyamilla...
    mukalile commentukal kandu chodichathanu...

    ReplyDelete
  48. sakeer , it was a shock to know that she was your beloved !!!! sharikum vishamam thonunnu ! let god give you courage and strength to bear her loss and go ahead in life !!!

    ReplyDelete
  49. jeevithathinum maranathinumidayile deepthamaya ormakaludude,vedanakalude theerangalilevideyo ottappettu nilkunna shynayude mattarum kanathe poya manasinte soundaryathinu... munnil vedanayode

    ReplyDelete
  50. ആഴ്ചപതിപ്പ് വായിച്ചു കഴിഞപ്പോ മനസ്സിൽ ഒരു വല്ലായ്ക. കഴിവ് ഉണ്ടായിട്ടും ഫാന്റസി ലോകത്തെ തിരിച്ചറിയാൻ ആ കുട്ടിക്ക് കഴിഞ്ഞില്ലാ. അത് ഒരു പക്ഷേ കഴിവുകൾ കൂടിയതുകോണ്ടാവുമൊ? ആയിരിക്കാം. ലോകത്തിലെ എലാ ജീവജാലങ്ങളിലും കവിത കാണാൻ കഴിഞ്ഞ ആ കുട്ടിക്ക് ലോകത്തിന്റെ സ്പന്ദനം തിരിച്ചറിയാൻ കഴിഞ്ഞില്ലാ.മരണാത്തെ സ്ന്നേഹിച്ച ആ കുട്ടിയെ ഇനി നമുക്ക് തിരിച്ചു കിട്ടില്ല് എന്നറിഞതുകോണ്ടാവാം ഒരാഴ്ച്ച എനിക്ക് മനസ്സ്മാധാനം കിട്ടിയില്ലാ. ഞാൻ ഇപ്പോ സത്യത്തിൽ ആ കുട്ടിയുടെ ആരാധകനായി...

    ReplyDelete
  51. shynayude sahodaran ippol jeevichirippundo...? shynaye samrakshicha ayaalude ippozhathe avastha enthanu..?

    ReplyDelete
  52. i have listened to the two poems uploaded along with blog... meaningful lyrics... but when i searched again to listen.. i didnt get... can i get the poem downloaded??

    ReplyDelete
  53. a reply to the comments of all non-believers - if you cannot respect the person, try respecting the creative talent... ithu oru genius-inte srishtikalude varamozhikalanu.... arhathaullavar mathram kallerinjaal pore???


    "
    Anonymous said...
    ഡിപ്രഷന്‍ രോഗമാണെന്നു..........................
    ................................................................ ഒടുക്കം ചത്തുകഴിയുമ്പോള്‍ ഉദാത്തവല്‍ക്കരിക്കലും ഇതുപോലുള്ള കൊണ്ടാടലുകളും! അദ്ഭുതപ്പെടുത്തുന്നത്, പൊട്ടനായ സക്കീറോ, കൂട്ടുകാരോ മരണക്കുറിപ്പുകള്‍ കവിതകള്‍ എന്നിവയെപ്പറ്റി അജ്ഞരായിരുന്നു....
    ..............................................
    "

    kaalam thangalodu porukkatte...

    to sakircp - why delete the kavitha "irulin mahanidrayil" from youtube?


    athu kalayano?

    ReplyDelete
  54. marannathileku enthinu shyna odipoyi enu alochichu njan vedanichu.........
    ninne njan munbe arinjirunenkil..........

    ReplyDelete
  55. ANNE...

    മുമ്പെ അറിഞ്ഞിരുന്നെങ്കിലും ഒന്നും ചെയ്യാന്‍ പറ്റില്ല.
    മരിക്കാന്‍ തീരുമാനിച്ചുറച്ചവര്‍ മരിക്കുകതന്നെ ചെയ്യും..
    തനിക്കുകിട്ടാതെ പോയത്‌ സ്വന്തം മക്കള്‍ക്ക്‌ നല്‍കുകയാണ്‌ ശരിയായ അമ്മ ചെയ്യേണ്ടത്‌..
    അല്ലാതെ മാതൃത്വം അറിഞ്ഞുകൊണ്ട്‌ ഇല്ലാതാക്കുന്നത്‌ ചതിയാണ്‌, വഞ്ചനയാണ്‌.
    കവിതകള്‍ വെളിച്ചം കാണുന്നത്‌ മഹത്തരം തന്നെ..
    എന്നാല്‍
    മരണം മഹത്വവത്‌കരിക്കപ്പെടുന്നത്‌ ആപത്താണ്‌.,
    പ്രചോദനമാണ്‌...

    ReplyDelete
  56. Life is beyond defifitions.
    Sometimes it take us to the shore of lonliness or solitude. If the waves overwhelmingly push us to submerge with its tendacles, man/woman is helpless.Helplessness is life before death.

    Death & Co.
    Sylvia Plath

    Two, of course there are two.
    It seems perfectly natural now ---
    The one who never looks up, whose eyes are lidded
    And balled¸ like Blake's.
    Who exhibits

    The birthmarks that are his trademark ---
    The scald scar of water,
    The nude
    Verdigris of the condor.
    I am red meat. His beak

    Claps sidewise: I am not his yet.
    He tells me how badly I photograph.
    He tells me how sweet
    The babies look in their hospital
    Icebox, a simple

    Frill at the neck
    Then the flutings of their Ionian
    Death-gowns.
    Then two little feet.
    He does not smile or smoke.

    The other does that
    His hair long and plausive
    Bastard
    Masturbating a glitter
    He wants to be loved.

    I do not stir.
    The frost makes a flower,
    The dew makes a star,
    The dead bell,
    The dead bell.

    Somebody's done for.
    M. FAIZAL

    ReplyDelete
  57. blindfold criticism is baseless.
    everybody can say that suicide is a type of escape.
    but in some cases it is beyond calculations.
    faizal
    visit at: amalakhil.blogspot.com

    ReplyDelete
  58. dear anonymous
    thankalude comment kandu.vikarajeevikal ennu nissaramayi kanan kazhiyumo friend?feelings,emotions ithonnum illenkil jeevitham enthanu suhruthe?verum yanthrikamalle?enthayalum ithoru vallatha anubhavam ayippoyi.mathrubhumi vayichu.kooduthal kavithakal pratheekshikkunnu

    ReplyDelete
  59. it was only today that i got to read the mathrubhumi weekly, n i have to tell you it was shocking.
    no.. i dont really know what emotion i have right now, sorrow, wonder, disbelief.. i really dont know.
    i was kinda worried that all these beautiful works would be lost, but then i saw abt this blog n u dont know how happy i felt.
    im sure that ill be a regular visitor to this blog.
    i really cannot believe that a girl this young could make such wonderful works.. especially the symobilsm.

    ReplyDelete
  60. RTP said

    "കളം നിറഞ്ഞാടി" പോലും.ആരാന്റെ അമ്മക്ക് ഭ്രാന്തായാല്‍ കാണാന്‍ നല്ല ശേല്‍ എന്ന് കേട്ടിട്ടേയുള്ളൂ.അവരുടെ വിഷാദരോഗം മാറ്റാന്‍ പെട്ട പാട് അവരുടെ രക്ഷിതാക്കള്‍ക്കേ അറിയൂ.കുട്ടനാട്ടിലെ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ അവരുടെ കളങ്ങളിലെ ആട്ടങ്ങളൊന്നും എന്തേ ഈ ബുധിജീവികള്‍ കാണാതെ പോകുന്നത് ?

    ReplyDelete
  61. Idappally and Rajalakshmi were my heroes when I was young because of the disease I inherited from the childhood. The literature I voraciously read was about death and sorrow only. Existentialism of 80s and the movies of the period gave me all the inputs to become a perfect insider." Avathoothan and Antharmukhan" I came out of movie theartres if it ended happily. I talked ,walked like Characters of Mukundan..the purpose of life was to die one day, was my favourite word.. when everybody laughs I laugh at them thinking the fuility of all these laughs.. one day you are going to die then why to laugh now..?

    Why I am saying this is, a person's character is developed based on their childhood. It is not possible to get rid of the effects of childhood.Shyna has endured a bitter childhood which made her a serious depression patient. The education and exposure to literature gave only fodder to increase her disease. Nobody recognised the seriousness of her situation. Mind is the ultimate thing that decides a persons activities. Nobody can change a person thru advices esp a person who has been deeply affected by depression. All normal peoeple also show aberrations when their mind goes out of control. Then what will be the situation of a person seriously ill...? Only sad part is that literature and creativity was adding fuel to fire.. All suicides are murders done by the society. In shyna's case it started with her divorced parents.. Absence of regular medication precipitated her situation..lonliness, inferiority complex everything was forcing her to do this..
    I was unable to sleep on the day I read the article..thinking about options how she could have been saved.. by not keeping kerosene in the house..by Sakir always being with her..
    If we all feel like this, what will be the sorrow of Sakir and her brother who brought her up thru all the adversity in life. Given her proper education. He will be the one who will be weeping throughout his life. My another doubt is a woman hailing from somewhat an orthodox muslim family normally do not attempt to suicide due to their religious background. Here that also do not came to rescue.

    I repeat her lines often.. Azhiyenni, Izhayenni..
    Most people live and die a normal life. Shyna died for an immortal life.. Future will mention.. Idappally, Rajalakshmi and SHYNA..

    With tears

    M A Shaju
    Mumbai

    ReplyDelete
  62. പലരും കരുതും പോലെ സ്വന്തം ലോകത്തേക്ക് മുഖം പൂഴ്ത്തി ജീവിക്കുകയൊന്നുമയിരുന്നില്ല ഷൈന ചേച്ചി. പാടിയും കവിത ചൊല്ലിയും അവര്‍ ഞങ്ങള്‍ക്കിടയില്‍ അവരുണ്ടായിരുന്നു കാമ്പസില്‍. നഷ്ട പ്രണയത്തിന്റെ നീറ്റലില്‍ അവര്‍ അകമേ എരിഞ്ഞിരുന്നെങ്കിലും.......................

    ReplyDelete
  63. Why did she do so?God and She only knew why she has done so.I feel that her belief in God was so week so that she coudn't stop her fate.
    I really feel sympathy for her.

    ReplyDelete
  64. she was very intelligent and indipendent. If she is alive she would have become a "rajalakshmi". If she would have recognised by the society little bit earlier I hope she would never giveup her life. So the whole society is responsible for her death.
    by-pradeep kumar malampallayil, chunangad malappuram.

    ReplyDelete
  65. i am seeing a profusion of meanings that is associated with a life,and its suddenness to walk away from life itself.i am not here to choose which is black and which is white...i am not here to debate on it as a psychological condition ( although it is ),i dont want her life to be trivialized by mixing it with other unfortunate incidents thats happening all around us, i just want to smile towards a beautiful mind that once existed, so tender with her emotions that it changed simple words to travel more ...more than she could imagine
    even after she is gone.

    you are my friend although you are dead.

    ReplyDelete
  66. NHAN KANAATHA ENIKKU SAMSARIKKAN PATTATHA NASWARAMAYA JEEVITHATHE VITTAKALUMBOL,SAHACHARYANGL MARANATTINTE AAYAKKAZHANGALILEKKU THALLIYITTAPPOL ORU KAI CHERTHUPIDIKKANAVATHE POYA ENTE KOOTTUKARIKU ORAAYIRAM SNEHATHINTE POOKKAL.

    ReplyDelete
  67. “ ഒരിക്കലിറങ്ങിയാല്‍
    അടയും വഴി പിന്നില്‍
    തിരിച്ചുപോകാമെന്ന മോഹമാണെന്നോ
    കൊള്ളാം ”

    ReplyDelete
  68. http://blogdiaryofayoungman.blogspot.com/2009/03/blog-post_10.html

    ReplyDelete
  69. Read my post on shaina http://blogdiaryofayoungman.blogspot.com/2009/03/blog-post_10.html

    ReplyDelete
  70. Pradeep, i disagree/ if she were alive, nobody would have known her.

    ReplyDelete
  71. jincyamer is waiting her poems

    ReplyDelete
  72. Aniku manasilakunilla.... nilaavine snehicha kavi. nizhaline pedichathinodu...."nilavundegil nizhalum undakum"........ethu Aarkanu ariyathathu.....!!!

    ReplyDelete
  73. പകര്‍പ്പവകാശം ഉള്ള ആ​‍മൂന്നര
    വയസുകാരന്‍ ഇവയെ എങ്ങനെ
    വാ​‍യിച്ചെടുക്കും.
    മെഴുകുതീവണ്ടികള്‍ കാണാനും
    എഴുതാനും കൊള്ളാം. യാ​‍ത്രക്ക് അത് പോര.
    അയാള്‍ ഉരുക്ക് തീവണ്ടിയെ കൂടി പ്രണയിക്കണമായിരുന്നു.
    പ്രിയപ്പെട്ട മൂന്നര വയസ്സുകാര
    മരണം കൊണ്ട് മാതൃഭൂമിക്കുപകരിച്ച
    ഈ മെഴുകുവണ്ടിക്കാരിയെ
    എല്ല വിയോജിപ്പൊടും കൂടി
    നിനകിഷ്ടപ്പെടാനാകട്ടെ.

    ReplyDelete
  74. People under bipolar depression are more often susceptible to suicide tendency. Even if they look positive outwardly, they cannot easily get out of the tentacles of negative thoughts. Child of a divorced couple and separated from both the parents, she had been in stress since her childhood. Her poems and notes in diary, accurately timed and dated, reveal that she was not only a great loss to her 3 year old son but also to the poetry world. Her literary works will be published soon. Suicide is not a solution to any existing problems. Life is momentary. Live it with harmony. Brave all situations, the whole sky may collapse, the ocean may come with towering waves, the Earth may rift apart…


    She was like a doll of wax
    Hovering just above the flames;
    Yet her poems throb for a
    New lease of life….
    A life that a flame never melts away

    Prem Nizar Hameed

    ReplyDelete
  75. exactly i cannot imagin her mind,excellent one

    ReplyDelete
  76. SAMOOHATHINTE KAPATYAGALUMAYI ORIKKALUM OTHUPOKANAVATHE THANTE THAYA MARGAM SRISHTICHAVAR INIYUM KADANNU VANNEKKAM.SAMOOHAM AVARE 'VATTANMAR' ENNUVILICHEKKAM,

    ReplyDelete
  77. Beyond the death, something will be there.And our dearest shyna was looking for that.I thing shyna would got the thing definitly.

    ReplyDelete
  78. shyna marichappole manasil ninnum entho onne adarthiyeduthaathu pole.nashtapettathinekkalum thirichu kittathathinte vedana asahaneeyamanu.
    onnum pratheecshikkathe, areyum novikkathe,a kili parannupoyi, maranathinappurathekkulla oru lokathekke.

    ReplyDelete
  79. natooranoda kalli1 May 2009 at 5:24 am

    onnu pokada avidunne marichu poyavarekkurichannu konavathikaram

    ReplyDelete
  80. priya blog machaanmaare, machikale, karanju mathiyaayavarkku njan oru blog ezuthunnundu - ithile ithile [:)]

    http://blogdiaryofayoungman.blogspot.com/

    ReplyDelete
  81. കല്ലെറിയാതെ...കൂട്ടരെ...ആ...മെഴുകുവണ്ടിയില്‍ കയറിയില്ലെങ്കിലും.....

    ReplyDelete
  82. sanish,
    same as my life...

    ReplyDelete
  83. marikkan vendi mathram 28 varsham jeevichaval...aarticle vaayichu karanju poyi... me lost ma sister the same way 5 years back...

    ReplyDelete
  84. shyna chechikku oru penkunjayirunnu undayirunnathenkil chechi orikkalum ithu cheyyillarunnu...i believe..

    ReplyDelete
  85. shynayeppatti matrubhumiyil vayichu ; jivithathodu nirantharam kalahich ,oru kaviyanu shyna ,chechi ennanu parayendathu
    vayichappol sathyamayum adhbuthavum ,dhukkavum
    undayi karanam njanum shyna chechiyum thammil orupadu samamanathakal undu,maranam enneyum akarshikkarundu,shynachechiye pole thanne ,chumma verum chumma, shyna atmahatya cheythillayirunnenkil ennu ashichu pokunnu,
    shynachechiyude ormakalku munnil orupidi kannuneer pookal arppikkunnu.


    MADEESH C, 1YEAR CHEMISTRY,MALAPPURAM GOV. COLLEGE

    ReplyDelete
  86. നിദ്ര അനുഗ്രഹിക്കാത്ത ഒരുപാടു രാത്രികളില്‍
    നിന്നെക്കുറിച്ചുള്ള മാതൃഭൂമിയൂം കൈയ്യില്‍പ്പിടിച്ച്‌
    (നന്ദിതയുടെ പുസ്‌തകം മറുകയ്യില്‍)
    സില്‍നിയാ പ്ലാത്തിനെ ഓര്‍ത്ത്‌ ഈയുള്ളവന്‍
    തീര്‍ച്ചപ്പെടുത്തിയിട്ടുണ്ട്‌....
    ആത്മഹത്യ ഒളിച്ചോടലല്ല എന്ന്‌....
    ഞാനും നിന്റെ പാത പിന്തുടരും...
    എന്റെ ചിന്‌ചകളിലൂടെയെല്ലാം നീ
    മുമ്പേതന്നെ ഉഴതുമറിച്ച്‌
    കൂലിവാങ്ങാതെ പോയെന്ന്‌
    മനില ഓര്‍മിപ്പിച്ചുകൊണ്ടേയിരുന്നു....
    ജീവിതത്തിലൂടെ ഞാന്‍ നിന്നെയനുകരിച്ച്‌ പരാജയപ്പെട്ടാലും
    എപ്പോഴോ
    ജീവിതത്തിന്റെ വാതില്‍ക്കല്‍വെച്ച്‌ ഞാന്‍ നിന്നെ
    പിന്‍തുടരുക തന്നെ ചെയ്യും....


    SAROOPCHERUKULAM

    ReplyDelete
  87. vakukalkum vikaravicharagalkum appuram nee agrahichathum nediyathum oru neerkumilayude aayussode.......

    ReplyDelete
  88. it was only today that i accidently read the mathubhumi weekly 2009 march edn....i dont know what to say .. but t surely knw there is something common betwwen our thoughts...happy to know someone was there before me thinking the same..shyna ,, my friend is this is the only solution for all ur problems????? sometimes me too got all these kind of mixed feelings..butwe must over come it ..its not because of our mistakes that we need to suffer all the bad things in our childhood ..we are innocent about all that happening to us ..its our fate!!!!!!!

    dearr ...i can understand the feelings that u are conveying throuh ur literary workss.. i appreciate ittt..may be its because we both came throough the harsh realities of the life n i want to say

    "there are only two ways to live life..one is as though nothing is a miracle..the other is as though everything is a miracle.....

    ReplyDelete
  89. http://shahanashaji-kettungal.blogspot.com/
    ആത്മഹത്യ ചെയ്തയാള്‍ ഒരു കവിയായതുകൊണ്ടു മാത്രം അത് മഹത്തായ ഒരു കാര്യമാകുന്നതെങ്ങിനെ?
    ജീവിച്ചിരുന്നപ്പോള്‍ ജീവിതത്തേയും,മരണത്തേയും കുറിച്ച് എഴുതിയ കവിയുടെ മരണശേഷം കവിതയെയും,ആത്മഹത്യയെയും തമ്മില്‍ ബന്ധിപ്പിക്കുന്നതെന്തിന്‍?
    കവിതയും,മരണവും ഇഴചേറ്ന്നിരിക്കുന്നുവെങ്കില്‍ ആത്മഹത്യ ചെയ്ത കവിയെ എന്തിന്‍ സ്വര്‍ഗ്ഗതുല്യനാക്കണം?
    ആത്മഹത്യ ചെയ്ത കവിയോട് ചോദിക്കാവുന്ന ചൊദ്യങ്ങളും,കിട്ടവുന്ന ഉത്തരങ്ങളും കവിയുടെ കവിതകളില്‍ തിരയുന്നത് എന്തിനാണ്‍?
    രാ‍ജലക്ഷ്മിയും,നന്ദിതയും,ഷൈനയും ബാക്കി വെച്ചുപൊയ വരികളില്‍ എന്തിനാണ്‍ ആവശ്യമില്ലാത്ത ഉത്തരങ്ങള്‍ കണ്ടെത്തുന്നത്?
    കവിതയെഴുതിപ്പൊയി എന്നൊരു തെറ്റൊഴിച്ചാല്‍ അവരും സാധാരണ മനുഷ്യരായിരുന്നില്ലെ?ജീവിക്കാനും,മരിക്കാനും കാരണങ്ങളൊന്നും ഇല്ലാത്തവറ് മരിക്കുകയൊ,ജീവിക്കുകയൊ ചെയ്യട്ടെ. തങ്ങളെ ഈ ലോകം അറ്ഹിക്കുന്നില്ലെന്ന് തൊന്നുന്നവറ് ആത്മഹത്യ ചെയ്യട്ടെ.അത് അവരുടെ ഇഷ്ട്ട്ം .അവര്‍ കവികളാണെങ്ങില്‍ ആത്മഹത്യക്കു ശേഷവും അവരുടെ കവിതകള്‍ വായിക്കപ്പെടട്ടെ.ഇതെല്ലം ശരികളില്‍ പെടുമായിരിക്കാം.
    ഇനി ജീവിചിരിക്കുന്ന ബുദ്ധിജന്തുക്കള്‍ ആത്മഹത്യയെ പ്രകീറ്ത്തിക്കാതിരിക്കട്ടെ.പ്രോത്സാഹിപ്പിക്കാതിരിക്കട്ടെ..അതിലൂടെ പുതിയ തലമുറയെ നേറ്വഴിക്ക് നടത്തട്ടെ.ഈ ലോകം വെടിഞ്ഞവരെ വീണ്ടും വീണ്ടും പരിഹസിക്കാതിരിക്കട്ടെ.

    ReplyDelete
  90. maranthe pranayikkendaayirunnu shyanaa,vedanayude kadalirambam maathram kelkaan vidikkappetta ethra narajanmangal ee lokathund?prayasangal neridumbol thannekkal prayasam anubhavikkunnavarilekku nokkan padippicha nabivachanam ethra chindarham....

    ReplyDelete
  91. shynaa...
    ningal ningalude ammayeyum amma ningaleyum ariyathe poyyi...ippazhum aa amma ottapedukayanu..snehikkanum snehikkapedanum oru poochaye mathram samooham avalkk anuvathich koduthukond...aanayalum pennayalum ammayude saanidhyavum snehavum ethoru manushyanteyum swapnavum avakashavum jeevithathinte mathuravumanu...amma...!!ningade kunchum orikalenkilum ningalude oru chumbanathinayi kothikathirikumo...ningalkk nashtapettathu avanenkilum kodukamayirunille...kalathinu mayachu kalayan pattatha dukkangalundo...shyna...nee engane ananthamaya a andhathayilekk akarshikapettu...enthinu aa mounathine manapoorvam nintethu mathramakki....
    neeyenna kaviyithriye e samoohathinavishyamund...
    athilumubari ninnile baryayeyum ninnile ammayeyum avarinnum agrahikunnu...orikalum thirichu kittillennariyumbozhum avar ninne pranayikunnu....njangalum,,,enthokke thanne paranchalum e shyna ini thirichu varilla...

    shynayude sherikalum thettukalum ini orikalum thiruthapedukayum aavarthikapedukayum cheyilla...engilum parayathe vayya..athukond mathramanu ithrayum paranchath,...
    ini ingane oru shyna undakathirikatte....
    shynakk nithyashandi nerunnu...

    ReplyDelete
  92. വശ്യ സുന്ദരമായ ഓരോ വരികളിലും ചിന്ത ഉണര്‍ത്തി, സൊകാര്യ ദുഖത്തെ നിഗൂഡമായ മരണത്തിന്റെ ചുമലില്‍ തളച്ചിട്ട, ജീതം തന്നെ കവിത എന്ന് ഉറച്ചു വിശ്വസിച്ച ഒരു പാവം പെന്‍ കുട്ടി! ജീവനെടുക്കുവാനുള്ള സ്വാര്‍ത്ഥതയെ ജീവിക്കുവാനുള്ള കാരണങ്ങള്‍ കൊണ്ട് ഒന്ന് പൊരുതി നോക്കുവാന്‍ പോലും ശക്തിയില്ലാതെ.... മരണത്തിന്റെ ജാലകം ജീവിതട്ടിനു നേരെ തുറന്നിട്ട, അവസാനം പകര്‍ത്തി ഒളിപ്പിച്ച മൌന നൊമ്പരം തന്നാല്‍ ശെരിയെന്നു വിധിയെഴുതി, പുതച്ചു നിന്ന വിഷാദത്തിന്റെ ജീവിത പുതപ്പുമായി മരണത്തിലേക്ക് ജ്വലിച്ചു തീര്‍ന്നവള്‍... ഷൈനാ.. നിനക്കെന്തു പറ്റി!

    ReplyDelete
  93. അനന്യമായ നിഗൂഡ സൌന്ദര്യം വാക്കുകളില്‍ തിരുകി, ജീവിത പച്ചക്കുമേല്‍ മരണ പുതപ്പനിഞ്ഞു വിഷാദത്തിന്റെ തീ കാഞ്ഞിരുന്ന ഒരു പാവം പെണ്‍കുട്ടി. ജീവിക്കാതിരിക്കാനുള്ള കാരണങ്ങളെ ജീവിക്കാനുള്ള കാരണങ്ങള്‍ കൊണ്ട് ഒന്ന് പൊരുതാന്‍ പോലും ശക്തയലാതെ.... പകര്‍ത്തി ഒളിച്ചതെല്ലാം തന്നാല്‍ ശെരി എന്ന് വിധി എഴുതി മരണത്തിനു ചുമലില്‍ തളച്ചിട്ട തന്‍ വിധിയെ സ്വാര്‍ത്ഥതയോടെ വാരിപ്പുനരന്നു നടന്നകന്നവല്‍.. ഷൈനാ.. നിനക്കെന്തു പറ്റി...

    ReplyDelete
  94. ഷൈനാ നിനക്കെന്തു തോന്നി?



    തീവ്രമാം വാക്കുകള്‍ കൊണ്ടെന്നെ പിടയിച്ച

    വരികളില്‍ തന്‍ വിധി കൂട്ടിക്കൊരുപിച്ച

    വിധി മാറി പോയിതെന്ഗില്‍ നിനെന്നെ കൊതിപിച്ച

    ഷൈനാ നിനക്കെന്തു തോന്നി ?



    വിചിത്രമെന്നോതി നീ വേര്‍പെട്ടു നിന്ന

    വിസ്മരിക്കലാണ് ഉത്തമം എന്ന് നീ കല്പിച്ച

    വിഷാദത്തിന്‍ പിന്‍തിടമ്പേറ്റി നിന്നൊരു

    ഷൈനാ നിനക്കെന്തു തോന്നി ?



    സ്വപ്നങ്ങളൊക്കെയും നെയ്തോരാ മനസ്സുകൊണ്ട്

    മറവിതന്‍ പുല്‍കൂട് മായാതെ നോക്കിനീ ‌

    കണ്ണുനീര്‍ തന്നെയും ആളിച്ചു ജ്വാലയായി

    ഷൈനാ നിനക്കെന്തു തോന്നി ?



    വഴിമാറുമെന്നു നീ കരുതിയതൊക്കെയും

    മാറാത്ത മറയായി നിന്‍ മുന്നിലെക്കെത്തുമ്പോള്‍

    സ്വപ്നത്തില്‍ചെപ്പുമായി മഴയത് നിന്നതും

    ഷൈനാ നിനക്കെന്തു തോന്നി ?



    നനുത്ത നിന്‍ മകുടിയാല്‍ ഊതി ഉണര്‍ത്തിയ

    കുഞ്ഞികൈ നീട്ടി നിന്‍ ചാരത്ത് നിന്നൊരാ

    കുട്ടിയെ തന്നെയും കാണാതെ പോയതും

    നഷ്ടസ്വപ്നത്തിന്റെ മന്ജളില്‍ കയറിനീ

    സ്വാര്‍ത്ഥ സ്വപ്നങ്ങളെ തിരികെപിടിച്ചതും

    ഷൈനാ നിനക്കെന്തു തോന്നി ?



    ജീവിതത്തിന്‍ കര ദൂരത്തു കണ്ടു നീ

    പ്രത്യാശ കാക്കുന്ന കണ്ണുകള്‍ കണ്ടു നീ

    നിര്‍ത്താതെ പെയ്തൊരാ മഴകള്‍ നനഞു നീ

    എന്നിട്ടും, ഷൈനാ നിനക്കെന്തു തോന്നി ?



    താന്‍ തന്റെ വാക്കിന്റെ ശക്തി അറിഞ്ഞിട്ടും

    ശക്തി എന്നൊന്ന് തന്‍ ഉള്ളിലേക്ക് ഏറ്റാതെ

    സാന്തോനം എന്നൊന്ന് എവിടെയും തേടാതെ

    അറിയാതെ പറയാതെ ആരോടും മിണ്ടാതെ

    ഷൈനാ നിനക്കെന്തു തോന്നി ?

    ReplyDelete
  95. തീവ്രമാം വാക്കുകള്‍ കൊണ്ടെന്നെ പിടയിച്ച
    വരികളില്‍ തന്‍ വിധി കൂട്ടിക്കൊരുപിച്ച
    വിധി മാറി പോയിതെങ്കില്‍ എന്നെന്നെ കൊതിപിച്ച
    ഷൈനാ നിനക്കെന്തു തോന്നി ?

    വിചിത്രമെന്നോതി നീ വേര്‍പെട്ടു നിന്ന,
    വിസ്മരിക്കലാണ് ഉത്തമം എന്ന് നീ കല്പിച്ച,
    വിഷാദ ജീവിതത്തിന്‍ പിന്‍തിടമ്പേറ്റി
    ഷൈനാ നിനക്കെന്തു തോന്നി ?

    സ്വപ്നങ്ങളൊക്കെയും നെയ്തോരാ മനസ്സാല്‍
    മറവിതന്‍ പുല്‍കൂട് മായാതെ നോക്കിനീ

    കണ്ണുനീര്‍ തന്നെയും ആളിച്ചു ജ്വാലയാക്കി
    ഷൈനാ നിനക്കെന്തു തോന്നി ?

    വഴിമാറുമെന്നു നീ കരുതിയതൊക്കെയും
    മാറാത്ത മറയായി നിന്‍ മുന്നിലെക്കെത്തുമ്പോള്‍
    സ്വപ്നത്തില്‍ചെപ്പുമായി മഴയത് നിന്നതും
    ഷൈനാ നിനക്കെന്തു തോന്നി ?

    നനുത്ത നിന്‍ മകുടിയാല്‍ ഊതി ഉണര്‍ത്തിയ
    കുഞ്ഞികൈ നീട്ടി നിന്‍ ചാരത്ത് നിന്നൊരാ
    കുട്ടിയെ തന്നെയും കാണാതെ പോയതും
    നഷ്ടസ്വപ്നത്തിന്‍ കയങ്ങളില്‍ മുങ്ങി നീ
    സ്വാര്‍ത്ഥമാം മരണത്തെ തിരികെപിടിച്ചതും
    ഷൈനാ നിനക്കെന്തു തോന്നി ?

    ജീവിതത്തിന്‍ കര ദൂരത്തു കണ്ടു നീ
    പ്രത്യാശ കാക്കുന്ന കണ്ണുകള്‍ കണ്ടു നീ
    നിര്‍ത്താതെ പെയ്തൊരാ മഴകള്‍ നനഞു നീ
    എന്നിട്ടും, ഷൈനാ നിനക്കെന്തു തോന്നി ?

    താന്‍ തന്റെ വാക്കിന്റെ ശക്തി അറിഞ്ഞിട്ടും
    ശക്തി എന്നൊന്ന് തന്‍ ഉള്ളിലേക്ക് ഏറ്റാതെ
    സാന്തോനം എന്നൊന്ന് എവിടെയും തേടാതെ
    അറിയാതെ പറയാതെ ആരോടും മിണ്ടാതെ
    ഷൈനാ നിനക്കെന്തു തോന്നി ?

    ReplyDelete
  96. orikkal ningalku ethupole vayikan enik kavithakalilla,kuruppukalo ente pusthakangalilevidekeyo bhadram,,

    ReplyDelete
  97. shyna chechiye kurichulla lekhanam kaivasamulla aarenkilum , athonnu scan cheythu blog il idamo ?
    allenkil onnu mail cheythu tharamo [to shintoz92@gmail.com] ?
    I missed my copy of the article
    please ???

    ReplyDelete
  98. katti kannadaku pirakil ethrayere kannuneer nee olipichuvachirunnuvenno??....

    ReplyDelete
  99. Shyna Sakeer Ente manassileyum vethanayum vingalumaane.oru nallathallatha family oru penkuttiyude jeevidhathe engane thakarthu kalayunnu ennathinte ettavum valiya udhaaharanamaane shyna.nammude kudumbangalil shynamaar pirakaathirikan vivahaathiraayavarum rakshithaakalum shredhikendathaane.

    ReplyDelete