പൊടിപിടിച്ച് ദ്രവിച്ചു തുടങ്ങിയ ഡയറികള്‍ക്കിടയില്‍ കവിതകളും കുറിപ്പുകളും മയില്‍പ്പീലികളും അവള്‍ സൂക്ഷിച്ചുവെച്ചു. ബാല്യവും കൗമാരവും യൗവ്വനവും അവയില്‍ അക്ഷരരൂപം പൂണ്ടു. ദുഖവും വിഷാദവും സന്തോഷവും മയില്‍പീലികള്‍ക്കൊപ്പം മാനം കാണാതെ ആ വരികളില്‍ അവള്‍ ഒളിച്ചുവെച്ചു. ഒടുവില്‍ ഒരു ആര്‍ത്തനാദമായി അവള്‍ ജ്വലിച്ചമര്‍ന്നപ്പോള്‍ അവയെത്തേടി അവകാശികളെത്തി. ആ താളുകള്‍ മറിച്ചു തുടങ്ങുമ്പോള്‍ പുസ്തകങ്ങള്‍ക്കുള്ളിലെ മയില്‍പീലികള്‍ പൊടിഞ്ഞു തുടങ്ങിയിരുന്നു. കവിതകളും കുറിപ്പുകളും അസ്വസ്ഥമായി അവിടം വിട്ടിറങ്ങി. അവയെ തേടിയെടുത്ത് വെളിച്ചം കാണിക്കുവാന്‍ സഹൃദയങ്ങളുണ്ടായിരുന്നു. അവ ശേഖരിച്ചുവെയ്ക്കുവാന്‍ അനുവാചക ഹൃദയങ്ങളില്‍ ഇടമുണ്ടായിരുന്നു. അവര്‍ അത് തേടിക്കൊണ്ടിരിക്കുന്നു. അവര്‍ അത് കാത്തിരിക്കുന്നു. വിശ്വമഹാകവി ടാഗോറിന്‍റെ അനശ്വരവരികളിലുണ്ട് "ഒരു ചിത്രശലഭത്തിന് എണ്ണാന്‍ മാസങ്ങളില്ല, നിമിഷങ്ങളേയുള്ളു. എന്നിട്ടും അതിന് വേണ്ടത്ര സമയമുണ്ട്" ശരിയായിരുന്നു. അവള്‍ക്ക് ജീവിക്കാന്‍ ദിവസങ്ങളേയുണ്ടായിരുന്നുള്ളു. നിമിഷങ്ങളേയുണ്ടായിരുന്നുള്ളു. എന്നിട്ടും അവള്‍ക്ക് വേണ്ടതിലേറെ സമയമുണ്ടായി. ആ സമയമെടുത്തവള്‍ മകളായി, സഹോദരിയായി, ഭാര്യയായി, അമ്മയായി, സുഹൃത്തായി. കവിയായി, കഥാകൃത്തായി, ഗായികയായി. നൂറ് നൂറ് കവിതകളെഴുതി, കുറിപ്പുകളെഴുതി, "അഴിയും ഇഴയുമെണ്ണി, കടലും കരയുമെണ്ണി മരവിച്ചു പോയപ്പോള്‍ അവസാനിക്കാത്ത അസ്വസ്ഥതകള്‍ ബാക്കിവെച്ചു കൊണ്ട്, കരഞ്ഞു കൊണ്ട്, കരയിപ്പിച്ചു കൊണ്ട് കടന്നുപോയി".
നൂറ്റി അമ്പതിലധികം കവിതകള്‍, നൂറുകണക്കിന് കുറിപ്പുകള്‍, ഒട്ടേറെ ഗാനങ്ങള്‍, ഒന്നും എവിടെയും അവസാനിക്കുന്നില്ല. ആ കഥകളും കവിതകളും ഗാനങ്ങളും കുറിപ്പുകളും നമുക്ക് വെളിച്ചം കാണിക്കാം. ഗാനങ്ങളും കവിതകളും കുറിപ്പുകളും എല്ലാം ഒന്നിനു പുറകെ ഒന്നായി ഇവിടെ ഞങ്ങള്‍ പ്രസ്ദ്ധീകരിക്കും. ആ ഗാനങ്ങളിലൂടെ, ആ കവിതകളിലൂടെ, ആ കുറിപ്പുകളിലൂടെ ഷൈന മലയാളമനസ്സില്‍ ജീവിക്കട്ടെ. ആദ്യമായി അവളുടെ രചനയില്‍ പുറത്തുവന്ന രണ്ട് ഗാനങ്ങള്‍ ഇന്നിവിടെ പുറത്തിറക്കുന്നു. കൊന്നപ്പൂവും കണിവെള്ളരിയും എന്ന ഗാനം ആലപിച്ചിരിക്കുന്നത് ഷൈന തന്നെയാണ്.
"കൊന്നപ്പൂവും കണിവെള്ളരിയും". രചന. ആലാപനം. ഷൈന സക്കീര്‍
"ഒരുപിടി മോഹപ്പൂ". രചന. ഷൈന സക്കീര്‍ ആലാപനം. സുജാത
നന്ദി... വീണ്ടും സന്ദര്‍ശിക്കുക...അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.
mezhukutheevandi@gmail.com
Friday, 27 March 2009
Subscribe to:
Post Comments (Atom)
കരഞ്ഞു കൊണ്ട്, കരയിപ്പിച്ചു കൊണ്ട് ....
ReplyDeleteഎല്ലാ ആശംസകളും ...
Keep the good work going..We are all with you in this. Her diaries and some of the poems are truly world class..
ReplyDeleteevery words she had written has got depth ...
ReplyDelete"അമ്മയെന്നാല്‍ നുണക്കഥ ആണെനിക്ക് അമ്മയെന്നാല്‍ കരിമ്പുക മാത്രമാനെന്തിനെന്തിനേന്‍
ReplyDeleteകുഞ്ഞിളം ബാല്യത്തെ അന്ധകാരതിലെരിഞ്ഞു നീ കാലമേ"
ഇതു ആദ്യമായി വായിച്ചതു മാതൃഭുമിയില്‍ നിന്നാണ് . മനസിനെ പിടിച്ചുലച്ചു കളഞ്ഞ വരികള്‍..
മറക്കാന്‍ ശ്രമിച്ചാലും മനസിന്റെ അകത്തളങ്ങളില്‍ ചൂഴ്നിറങ്ങി കുത്തി നോവിക്കുന്ന വരികള്‍ ...
അറിയാതെ എങ്കിലും ആ അമ്മയോട് വിരോധം തോന്നി പോകുന്നു ശരിയാണെന്നോ തെറ്റാണെന്നോ അറിയില്ല എങ്കിലും..
There are people like me who wont get a chance to read the mathrubhoomi... and about her... so i suggest all those articles also shud be included in this blog... let her live in our hearts...
ReplyDeleteaashamsakal..
ReplyDeleteBest wishes..keep going...
ReplyDeleteThis comment has been removed by the author.
ReplyDeleteShynaa..
ReplyDeleteNinne pole thanne manohariyanu ninte varikalum....sabdavum.....Ariyilla sodarii,, enikku enthu parayanam ennuu.......njanum orammayanu....athu kondu aa kunju alane(zakirjiye marannu ennalla)ee prapanjathilekku ottaku vittitu poyathinu ninodu oramarsham thonayka illaaa......
Enkilum....
Ninte manassu athu ninakku matram swanthamanu....athinte akathulla nerippodu arkum manasilakan kazhiyillaa...aarkum....ivde jayichu nilkunathum ninte manassu thanneyanu.....sadharana manushya janmangale pole manasine niyanthrikan nee sremichillaa.....enikum athum manasilakum....karanam njanum manasine niyanthrikan sremikarillaa....
Enthanariyillaa sodari,,ninnodu thanne njan samsarikkunathu pole enikku thonunnu.....nee manmaranjatillaa ennu ente manassu parayunnuu.....
നന്ദിതയെപ്പോലെയും ഷൈനയെപ്പോലെയും
ReplyDeleteസ്വയം ജീവന്‍ ത്യജിക്കാന്‍ ഇനിയ്യൊരാള്‍ വേണ്ട...
മനസ്സിലുള്ള തീയണയും വരെ എഴൂതാം.....
പ്രിയ്യം നിറഞ്ഞസുഹൃത്തിനു മുന്നില്‍ ഒന്ന് പൊട്ടിക്കരയാം....
shyna mattoru nadhithayaanu.. waiting to read more about her..oro varikalilum shynayude manassinte vingalukal vaayichedukkaan kazhiyum...
ReplyDeleteengilum sodari oru kaaryam... jeevithathodu poruthaathe ellaam ottayadikku avasaanippikkendiyirunnilla
മരണച്ചിറക് ചോദിച്ചുവാങ്ങി ഭൂമി ഉദ്യാനം വിട്ടു പാറിപ്പറന്നു പോയ പ്രതിഭാശലഭത്തിനെ കുറിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വായിച്ചിരുന്നു.
ReplyDeleteമണ്‍മറഞ്ഞുപോയ ആ ശബ്ദം ഇവിടെ കേള്‍ക്കുവാന്‍ കഴിഞ്ഞപ്പോള്‍ വിശ്വസിക്കാനായില്ല. ആ ശബ്ദത്തിലും വിഷാദം കലര്‍ന്നിരിക്കുന്നു.
i think i should say something not the usual formal words to mark a comment.at some streach of days i thought all ur words said.but somehow i kill it or may b it kills itself and i join the world, in its colours and feel me living.that mass of days that smells the terrific contradictions are the blood of human race.the time, its starting and ending the past known and the unknown future...nostalgia or that thought of the passing moments that hide inside the shrowd of time are unbearable sometimes...may b my words may not b obiedient nothing only this much i can feel you...
ReplyDeleteആത്മഹത്യാ ദേവതകള്‍ ഉദിച്ചുയരുന്നു. ഇനി നന്ദിതയെ നമുക്കുപേക്ഷിക്കാം. അവര്‍ ഉപയോഗപ്പെടുത്തിയതിലും ശക്തമായ കിരണങ്ങളുയര്‍ത്തിക്കൊണ്ട് ഷൈന അത് സാധൂകരിച്ചു കഴിഞ്ഞിരിക്കുന്നു. നന്ദിത കവര്‍ന്നെടുത്ത രാജലക്ഷ്മിയുടെ സിംഹാസനം ഷൈനയിലൂടെ തിരിച്ചുപിടിച്ചുവെന്ന് ഒറ്റപ്പാലത്തുകാര്‍ക്കും അഭിമാനിക്കാം. പുതിയ ഉദയങ്ങള്‍ വരും വരേക്കും ഇനി ഷൈന അരങ്ങ് വാഴട്ടെ. ആ സിംഹാസനം കൊതിക്കുന്നവര്‍ക്ക് വേണ്ടതെല്ലാം ആവശ്യത്തിലധികം അവരെഴുതിയ വരികളില്‍ തന്നെയുണ്ട്. എങ്കിലും ആ സിംഹാസനം മോഹിക്കുന്ന പെണ്‍പുലികളോട് ഒരു വാക്ക് " മാതൃക രാജലക്ഷ്മിയും നന്ദിതയും തന്നെയാവും ഉചിതം... അവരാരും സ്വന്തം കുഞ്ഞിനെ അനാഥനാക്കിയിട്ടല്ലല്ലോ കടന്നുപോയിട്ടുള്ളത്"
ReplyDeletepathetic
ReplyDeleteshe is great and also her poets,but she made a mistake by making her child alone.
ReplyDeleteby jas
MANASIL MAYATHE NILKKUM NINGALUDE MUGHAVUM NINGALUDE KAVITHAKALUM.ELLAVARUM SNEHICHA AARKKUM SWANTHAMAKKAN KAZHIYATHA AA MANASINU ORAAYIRAM SNEHATHINTE POOKKAL ARPIKKUNNU
ReplyDeletejeevitham kavithakalakki, kavithakale
ReplyDeletemaranathinu vittu koduthu jeevithamavasanippicha SHYNA-kku
oru karyathil samadhanikkam..
"MAKALKKU AMMAYILLATHAVUNNATHU,
MAKANU AMMAYILLATHAVUNNATHU POLEYALLA.
MAKALUDE MANASSUM SHAREERAVUM NIRANDARAM
AMMAYE AVASHYAPETTU KONDIRIKKUM.
AMMAYUM MAKALUM THUDARCHAYANU."
.."thanoru makaleyallallo ottappeduthiyathu"..
I FEEL HAPPY KNOWING THAT SOMEONE WAS THERE RESEMBLING ME IN EVERY WALK OF LIFE
ReplyDeletemay i know her full history..
ReplyDeletesomebody help me................
Husnu.......
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വായിച്ചിരുന്നു.
ReplyDeleteസുജാത പാടിയ പാട്ടു അടങ്ങിയ ആല്‍ ബം ഉണ്ടൊ?മാര്‍ ക്കറ്റില്‍ ?
ReplyDeleteellam nallathinanu..
ReplyDeletekazhinjathum... nadannu kondirikkunnathum.. ini varanullathum ellam....
shyna prashnangalude naduvilayirunnu.. pakshe.......... vidwesham kondalla .. aval cheythathu shariyayo????
is this song albums available in market????
where are the poems???????
ReplyDeleteyou know wat,i'm a fan of shyna now.for all the words she's written,loaded with fire.but still..why did u do that?would like to see more of her poems.
ReplyDeleteമരിക്കതിരുന്നുവെങ്കില് നിന്റെ മുറിവുകളുണക്കാന് ഹരാകിരിയേക്കാള് പര്യാപ്തമായിരുന്നതൊന്നും നീ അറിഞ്ഞിരുന്നില്ലേ,ഈ ലോകത്തില്?മരണത്തിലൂടെ നീ നേടിയപ്പൊള് നിന്നെ വേണ്ടവറ്ക്ക് നീ നഷ്ട്ടപ്പെടുത്തി. നിന്നെ സാന്ത്വനിപ്പിക്കാന് ഹരകിരിയെക്കാള് നല്ല അടവുകള് ഈ ലോകത്തിന് ഉണ്ടായിരുന്നു.പക്ഷെ, അകത്തിന്തൊന്നും നിന്റെ ലോകത്തിന് ചേരുന്നതല്ലായിരുന്നു. അതു കൊണ്ടായിരിക്കം നിന്റെ പുഞ്ചിരിയും,നിന്റെ കണ്ണുനീരും ഈ ലോകം അറ്ഹിക്കതെ പോയത്…..
ReplyDeletedear sakheer, ur doing a great job by bublishing her literary works. keep doing it.
ReplyDeleteshaina's poems are marvellous. we are lucky to have such a person in the malayalam literary world. sorry we couldn't help her out but as of niw shw will live forever.
please continue your own literary works
shinaaaaaaaa..... ninakku orairam atharanjalikal....nee ippol jeevichirunnengil ennu njan ashichu pokunnu..
ReplyDeleteHEY SHYNA WHAT ARE YOU DOING THERE....EVERY NIGHT I FEEL YOUR PRESENCE AS A GUARDIAN ANGEL........
ReplyDeletejeevithathil ninnum orumpadu pera ottayakkaki poyi .... oru kunjina kuda anathamaakkii.....
ReplyDeleteshyna...Mathrubhumiyil ninne vayichapol muthal ninte kavithakal enne thakarthu kalanjirunnu..epozhum aa weekly ente kayyilundu.. thiruvanadhpurathe kanakakunnu palacil..ninte kavithakalodopam nan orupadu divasanjal erunnitundu....
ReplyDeleteആത്മഹത്യ ഒരുതരം ഒളിച്ചോട്ടമല്ലേ സുഹ്രുത്തെ. ഭീരുക്കൾക്കേ സ്വയം അടങ്ങാൻ തോന്നൂ. ഒരുതരം സ്വാർതതയാണത്. സ്വന്തത്തോട് തോന്നുന്ന അനുരാഗം. മറ്റുള്ളവരെ അകറ്റി നിർത്താനുള്ള വാശി. അങ്ങിനെയങ്ങിനെ ഒരുപാട് തന്നിഷ്ടങ്ങളുടെ ഉച്ചസ്തായിയല്ലേ ആത്മഹത്യയിൽ എത്തിക്കുന്നത്?.
ReplyDeleteഇത്രയും കൂടി…..
ReplyDeleteസഹോദരീ, താങ്കൾക്കു അങ്ങിനെയൊരു വിചാരമുണ്ടായിരുന്നെങ്കിൽ ഒന്നു പറയാമായിരുന്നില്ലേ? എങ്കിൽ എനിക്കു വന്നു തങ്കളെ കൊല്ലാമായിരുന്നു. അങ്ങിനെയെങ്കിലും താങ്കൾ ഭീരുവല്ലെന്ന് എനിക്കു ലോകത്തോട് പറയാമായിരുന്നു!!!!!!
othiri sankadamayi....
ReplyDeleteജനനവും മരണവും,
ReplyDeleteനിയതി തന്നിഛയാൽ..
ഹൃദയത്തിൽ നന്മയുടെ പൂക്കളുമായ്
അവൾ കടന്നുപോയി
പ്രകാശ ജ്വാലയായ്..
ELLATHAVUBOOZHUM UNDENN ARRIYIKKKAAN EE SITE SAHAYIKKUNNU
ReplyDeleteഅനന്യമായ നിഗൂഡ സൌന്ദര്യം വാക്കുകളില്‍ തിരുകി, ജീവിത പച്ചക്കുമേല്‍ മരണ പുതപ്പനിഞ്ഞു വിഷാദത്തിന്റെ തീ കാഞ്ഞിരുന്ന ഒരു പാവം പെണ്‍കുട്ടി. ജീവിക്കാതിരിക്കാനുള്ള കാരണങ്ങളെ ജീവിക്കാനുള്ള കാരണങ്ങള്‍ കൊണ്ട് ഒന്ന് പൊരുതാന്‍ പോലും ശക്തയലാതെ.... പകര്‍ത്തി ഒളിച്ചതെല്ലാം തന്നാല്‍ ശെരി എന്ന് വിധി എഴുതി മരണത്തിനു ചുമലില്‍ തളച്ചിട്ട തന്‍ വിധിയെ സ്വാര്‍ത്ഥതയോടെ വാരിപ്പുനരന്നു നടന്നകന്നവല്‍.. ഷൈനാ.. നിനക്കെന്തു പറ്റി...
ReplyDeleteawesome to have the word unheared of her...........
ReplyDeletespontanious
ReplyDeletespontanious
ReplyDeletespontanious
ReplyDeleteആദ്യത്തെ പാട്ട് കേള്‍ക്കാന്‍ കഴിയുന്നില്ല... എന്താ ഒരു വഴി.
ReplyDelete