കാതില്‍ ഒരു വിളിയുടെ ഓരം ചേര്‍ന്ന്
പെരുമഴ കനക്കുകയാണ്.
വിയര്‍ത്തിടിഞ്ഞുപോകുന്ന
വാഗ്ദാനങ്ങള്‍ക്കു പുറം തിരിഞ്ഞ്
എന്‍റെ ശവക്കുഴിക്കണ്ണുകള്‍
ഇപ്പോള്‍ പതിയെ
പരസ്പരം പിണയുവാന്‍
പഠിച്ചുകൊണ്ടിരിയ്ക്കുന്നു.
വേര്‍പിരിയലില്‍ നിന്ന്
അടുത്തവേര്‍പിരിയലിലേയ്ക്ക്
വലിച്ചുമുറുക്കി
നിര്‍ത്തിയ വീണക്കമ്പികളില്‍
പരുന്തിന്‍ ചിറകുകളുടെ
കനത്ത ഈണം.
ഇരുണ്ടിഴയുന്ന ജനല്‍പ്പാതിക്കാഴ്ച്ചകളില്‍
മനസ്സു മുഴുവന്‍ ജ്വരം പിടിച്ചുറയുമ്പോഴും
നിന്‍റെ ആകാശങ്ങളിലേയ്ക്ക്
ഒരു വിറ പടര്‍ന്നലയുവാന്‍
കുന്തിരിക്കപ്പുകയ്ക്കൊപ്പം
ഞാനെന്നെ വീര്‍പ്പിയ്ക്കുകയാണ്.
ഒരു തുമ്മലിന്‍റെ ഉച്ഛ്വാസമെങ്കിലും
നിനക്കു തരണമെന്നാണ് എന്‍റെ മോഹം.
കുടഞ്ഞെറിയുവാന്‍ പോന്ന മറ്റെന്താണ്
നിന്‍റെ നാഡികളില്‍ അയവുണ്ടാക്കുക.
Wednesday, 13 October 2010
Subscribe to:
Post Comments (Atom)
കുടഞ്ഞെറിയുവാന്‍ പോന്ന മറ്റെന്താണ്
ReplyDeleteനിന്‍റെ നാഡികളില്‍ അയവുണ്ടാക്കുക.
Can u explain this pls...
തുമ്മലിന്റെ നീക്കു പോക്കുകള്‍
ReplyDeleteനന്നായിരിക്കുന്നു വരികൾ...
ReplyDeleteഒരു വേര്‍പിരിയലില്‍ നിന്നും മറ്റൊരു വേര്‍പിരിയലേയ്ക്ക് കാലത്തിനു മായ്ക്കാന്‍ കഴിയുമോ അത്മാവില്‍ പതിഞ്ഞ കുരിശടയാളം
ReplyDeleteThis comment has been removed by the author.
ReplyDeleteഒരു വേര്‍പിരിയലില്‍ നിന്നും മറ്റൊരു വേര്‍പിരിയലേയ്ക്ക് കാലത്തിനു മായ്ക്കാന്‍ കഴിയുമോ അത്മാവില്‍ പതിഞ്ഞ കുരിശടയാളം
ReplyDelete