നിറങ്ങള്‍ക്കു മുകളില്‍
വിരല്‍പടരുകയാണ്.
നനഞ്ഞൊലിച്ചുപോയ
മുഖങ്ങളില്‍ നിന്ന്
വിയര്‍ത്തൊഴുകുന്ന
ചുവപ്പ്
എനിയ്ക്ക് തരുന്നത്
ഏതസ്വസ്ഥഥയാകുന്നു?
നനഞ്ഞൊലിച്ചുകഴിഞ്ഞിട്ടും
നിലവിളികളെ
ഗര്‍ഭം ധരിയ്ക്കുന്ന
വിളര്‍ത്ത വാങ്മുഖങ്ങളില്‍ നിന്ന്
വിയര്‍ത്തൊഴുകുന്ന
ചുവപ്പ്
എന്‍റെ
ജരാനരകളില്‍
ചുറ്റിപ്പിണയുമ്പോള്‍
ഉണര്‍ച്ചകളെ
കുഴിച്ചെടുക്കുകയാണ്
മനസ്സ് എന്ന മുരള്‍ച്ച.
തീ വേണം പ്രൊമിത്യൂസ്.
കനല്‍ എനിയ്ക്കുള്ളിലുണ്ട്....
Thursday, 15 July 2010
Subscribe to:
Post Comments (Atom)
gambheeram
ReplyDelete