
ഹൃദയദ്വാരങ്ങളിലൂടെ
ചുരന്നുചാടുന്ന
പാപത്തിന്‍റെ കലാപരക്തം കുടിച്ച്
നിന്‍റെ വയര്‍ വീര്‍ത്തുകൊണ്ടിരിയ്ക്കുന്നു.
യുക്തിയുടെ മുരിക്കിന്‍പശ ചേര്‍ത്ത്
അടച്ചുവെയ്ക്കപ്പെട്ട
വിസര്‍ജ്ജനാവയവങ്ങള്‍ക്കുപോലും
ഇനി നിന്നെ രക്ഷിക്കാനാവില്ല.
നീണ്ട യാത്രാദൂരം താണ്ടി
വിരുന്നിനെത്തിയ
പകലിന്‍റെ മാലാഖമാര്‍ക്കു മുമ്പില്‍
തളര്‍ച്ചയുടെ മൂടുപടം കൊണ്ട്
വീഞ്ഞൊരുക്കുവാന്‍
നീ പഠിച്ചിരിയ്ക്കുന്നു.
ഇനി വിലപിച്ചിട്ടു കാര്യമില്ല.
ഇതൊരനിവാര്യതയാകുന്നു.
കലങ്ങിക്കലങ്ങി മാത്രം
തെളിയേണ്ട അനിവാര്യത.
No comments:
Post a Comment