Wednesday, 7 July 2010

ക്ഷണക്കത്ത്

ചകിതമീരാത്രിയില്‍
നീലരക്തം പടര്‍-
ന്നൊഴുകും സിരാതന്തു
പൊട്ടിച്ചെടുത്തു നീ
കലിയിളകി നില്‍ക്കുന്നു
മരണമേ, ഞാനിനിയു-
മറിയാതെപൊയ്പോയ
കരളിന്‍റെ കഷ്ണം
തിരഞ്ഞൊടുവിലേകയായ്
പറയട്ടെ നിന്നോടു
പോകാം, നമുക്കിനി
തളിര്‍വരണ്ടൊടുവിലെ-
ക്കിളിയും പറന്നുപോ-
യൊഴിയുമ്പൊഴും നേര്‍ത്ത
കാലടിപ്പാടുകള്‍
പറയുന്നമൗനത്തെ-
യൊരുകൂട്ടിലാക്കിത്തിടമ്പേറ്റി നിര്‍ത്തവേ
അഴിയെണ്ണി, ഇഴയെണ്ണി
കടലെണ്ണി, കരയെണ്ണി
മരവിച്ചുപോകുമ്പോള്‍ മരണമേനിന്നോടു
കരയുന്നു, ഞാനിന്നു പോകാം നമുക്കിനി.

5 comments:

  1. മരവിച്ചുപോകുമ്പോള്‍ മരണമേ...!

    ReplyDelete
  2. ക്ഷണകത്ത്‌ കിട്ടി മെഴുകുതീവണ്ടി കയറി മരണത്തിലേക് പോകുമ്പോള്‍ നീ അറിഞ്ഞോ?

    മരണത്തേകാള്‍ ഒരുപാടധികം നിനെ പലരും സ്നേഹിച്ചതായി...........

    ReplyDelete
  3. ക്ഷണകത്ത്‌ ;

    മരവിച്ചുപോകുമ്പോള്‍ മരണമേനിന്നോടു
    കരയുന്നു, ഞാനിന്നു പോകാം നമുക്കിനി.

    ReplyDelete
  4. മരണമേ, ഞാനിനിയു-
    മറിയാതെപൊയ്പോയ
    കരളിന്‍റെ കഷ്ണം


    ശക്തം!

    ReplyDelete
  5. superb............oro varikalum athulyamaya bhavana seshiyulla oru kalakariyude nashtathe ormippikunnu,,,,,,,,,,

    ReplyDelete