
എന്‍റെയുള്ളില്‍ ചുരുണ്ടുറങ്ങുന്ന
ഒരു നിഷേധിയുണ്ട്.
പല്ലും നഖവും നനുത്തരോമത്തില്‍
പൊതിഞ്ഞ്
ചോരയിറ്റുന്ന നാവ് (അകത്തൊളിച്ചുവച്ച്)
അകത്തേയ്ക്കു വലിച്ച്
ചലിയ്ക്കുമ്പോള്‍ത്തന്നെ
ചലിയ്ക്കാതിരിക്കുകയും
ഉണര്‍ച്ചയിലേയ്ക്ക്
മിഴിചുളിച്ച്
വീണ്ടും വീണ്ടും
വിയര്‍ത്തുപൊള്ളുമ്പോഴും
തണുത്തുവിറയ്ക്കുകയും
അകത്തറിയുമ്പോഴും
മിഴിച്ചു നില്‍ക്കുകയും
ചുരുണ്ട കൈകള്‍
പിടിച്ചു നിര്‍ത്തി
കുനിഞ്ഞ തലയുടെ
മുടിഞ്ഞ നാണക്കേടുമായി
എന്നെ കത്തിയ്ക്കുന്ന
ജാര സഹോദരി.
എന്‍റെ മുറിച്ചുവരിടിഞ്ഞ്
അവള്‍ പുറത്തിറങ്ങുമ്പോള്‍
ഈശ്വരാ, എല്ലാവരും
ഉറക്കമായിരിയ്ക്കണേ.
fantastikkkk!!!!
ReplyDelete