ഇന്നലത്തെ രാത്രി
എന്ന പെരും നുണമഴയെ കാത്ത്
ഇന്നും ആരോ കനല്‍ക്കുട പിടിയ്ക്കുന്നു.
എന്‍റെ അരിപ്പക്കണ്ണുകളിലൂടെ
ഒലിച്ചിറങ്ങുന്ന
ഉഷ്ണച്ചുവയുടെ കാറല്‍
ദ്വയാര്‍ത്ഥം മറച്ചുറങ്ങുന്ന
വേനല്‍ നായ്ക്കള്‍ക്കിടയിലേയ്ക്ക്
മുട്ടിത്തുറന്നിറങ്ങാതെ
ഒതുങ്ങിപ്പോകുന്നു.
Wednesday, 7 July 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment