കടല്‍പ്പാലം തകര്‍ത്ത്
പുറത്തേയ്ക്കു തുറിച്ച
കറുത്ത തലയ്ക്കു മുകളില്‍ നിന്ന്
കരഞ്ഞു വളഞ്ഞ
ഒരു വരയാണ്
എന്‍റെ കവിത.
കൊടുക്കുന്നത് മുഴുവന്‍
തിന്നു വീര്‍ത്തിട്ടും
വീണ്ടും വിശപ്പു വിതച്ച്
വിതച്ച വിശപ്പില്‍ നിന്ന്
ഒന്നും കൊയ്യാനില്ലാതെ
നിറഞ്ഞ പച്ചയിലും
ചുവന്ന കളച്ചിരിയുടെ ഒളിവ്
Wednesday, 14 July 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment