ഈ കറുത്ത തടവറയ്ക്കുള്ളില്‍ നിന്ന്
മോചനം നേടാനിനി
മാസങ്ങള്‍ വേണ്ട.
കാത്തിരിപ്പുകള്‍ക്ക് വിഡ്ഡിക്കോലം
മാതൃത്വത്തിനു ദൈന്യത.
പൊക്കിള്‍കൊടി മുറിയ്ക്കുന്ന യവനശുശ്രൂഷകയ്ക്ക്
ഇനി സ്തുതിഗീതങ്ങളുടെ ആവശ്യമില്ല.
എനിയ്ക്ക് പുറത്ത് കടക്കാം. പക്ഷേ
എന്തിനു വേണ്ടി?
ആര്‍ക്കു വേണ്ടി?
നിങ്ങളുടെ വരണ്ട മരുഭൂമിയില്‍ നിന്നുള്ള
എന്‍റെ പാലായനമാകുന്നു ഇത്.
കാലത്തിന്‍റെ തിരശ്ശീലകള്‍ക്ക് പിന്നില്‍
പൂക്കാത്ത പൂമൊട്ടായി...
രാക്ഷസീയതയ്ക്ക് മുന്‍പില്‍ അടിയറവുപറഞ്ഞ
രാജകുമാരി ഇന്ന് നൊമ്പരപ്പെടും
നാളത്തെ അടിയറവിനു വേണ്ടി
വീണ്ടുമവള്‍ യത്നിക്കും.
അവന്‍റെ വാരിയെല്ലായി
അന്ന്, പുതിയ രൂപത്തില്‍, ഭാവത്തില്‍
എന്‍റെ കണങ്ങള്‍ അവള്‍ നട്ടുവളര്‍ത്തും.
ഇന്ന് യാത്രാമൊഴി.
Thursday, 1 July 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment