Thursday, 1 July 2010

കുറ്റവാളി

ഇന്നലെകളിലെ ഇരുട്ടില്‍ നിന്ന്
പടിയിറങ്ങിപ്പോയ നന്മകള്‍ക്ക്...
മറന്നുവച്ച പാഥേയപ്പൊതിയില്‍
ഉടമസ്ഥതയുറപ്പിച്ച പുതിയ സഹജീവി.
നിഴല്‍ പറന്നുപോകുമെന്ന് കണ്ടെത്തിയത്
സുഹൃത്തിന്‍റെ ഭാര്യ.
(വീടിന്‍റെ മച്ചുകള്‍ക്ക്
പഴയ തൂണിന്‍റെ ഇളക്കം തട്ടുന്നുണ്ട്)
മദര്‍തെരേസയുടെ ചിത്രത്തെ
ബലാത്സംഗം ചെയ്ത നിരപരാധി- അവന്‍
മാര്‍പ്പാപ്പയ്ക്കും മരണമുണ്ടെന്നു പറയുമ്പോള്‍
നാക്കു പിഴുതെടുത്ത കുന്തക്കാര്‍.
എന്‍റെ മരണത്തിന്‍റെ അനിവാര്യത
വിളിച്ചുപറയുന്ന കോടതിമുറി.
അലാറം ശബ്ദിക്കുന്നു.
പുഴകള്‍ക്ക് കൊഞ്ചലില്ല.
പൂക്കള്‍ക്ക് മണമില്ല.
പിന്നെന്തിനു നീ ദൈവത്തെ പൂജിക്കുന്നു

1 comment:

  1. ഒരു നൊമ്പരത്തോടെ മാത്രമേ ഈ കവിതകള്‍ വായിക്കാന്‍ കഴിയൂ.എന്തെന്നാല്‍ ഈ കവയിത്രി മരണത്തിലേക്ക് നടന്നുപോയ്.......നമ്മളില്‍ നിന്നും!എന്നു പറഞ്ഞാല്‍ അത് സത്യവും നുണയുമാണ്.ഈ കവിതകളിലൂടെ നൊമ്പരമായി നമ്മളില്‍ ഇന്നും ജീവിക്കുന്നു.

    ReplyDelete