ഒരു വഴി തിരഞ്ഞൊടുവില്‍
മഴപൂത്ത കാവുകള്‍ക്കപ്പുറം
നിഴല്‍ പുതച്ചെന്തിനോ
കുളിര്‍മഞ്ഞിനുള്ളില്‍
മറയാതെ മാഞ്ഞ്
ഞങ്ങളുടെയിരുളില്‍
പതുക്കെച്ചിരിച്ച്
ഇത്ര
അറിയാത്ത മിഴികളുടെ
കല്പനയില്‍ നിന്നിറ്റ
ചുടുനീരിലെന്തോ നിറച്ച്
മൂക നിര്‍വ്വാണമുരുവിട്ട്
ഇന്നുമൊരു നേര്‍ത്ത പുഴയായി,
തിരയൊച്ചയില്ലാതെ
ഒഴുകുമസ്വസ്ഥതേ
പൊരിവെയില്‍ച്ചൂടിന്‍
തളര്‍ച്ചക്കിതപ്പുകളി-
ലൊരു തണുപ്പാമിടവേള ഞങ്ങള്‍ക്കു
പകരുന്നതാണു നിന്‍
ചെറുകാറ്റുമിളനിലാ-നിഴല്‍തമ്മിലിണചേരു-
മതിഗൂഡരാക്കളും.
Thursday, 1 July 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment